വാഷിങ്ടണ്‍: ഇന്ത്യന്‍ ശാസ്ത്രജ്ഞന് ശ്രീനിവാസ് കുല്‍ക്കര്‍ണിക്ക് യുഎസ് അവാര്‍ഡ്. ജ്യോതിശാസ്ത്രരംഗത്തെ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ മാനിച്ചാണ് ഒരു മില്യണ്‍ ഡോളറിന്റെ ഡാന്‍ ഡേവിഡ് പ്രൈസ് നല്‍കിയത്.
കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അസ്ട്രോണമി ആന്‍ഡ് പ്ലാനറ്ററി സയന്‍സ് പ്രൊഫസറും നാസ എക്സോപ്ലാനറ്റ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറുമാണ്. ഗാമ കിരണങ്ങളെക്കുറിച്ചുള്ള പഠനങ്ങളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.
മെയ് 21ന് ഇസ്രയേലിലെ ടെല്‍ അവീവില്‍ നടക്കുന്ന ചടങ്ങില്‍ അവര്‍ഡ് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: