മാറിക പള്ളിയില്‍ കവര്‍ച്ച; കൗമാരക്കാര്‍ കസ്റ്റഡിയില്‍

Thursday 18 May 2017 8:24 pm IST

തൊടുപുഴ:  വഴിത്തല മാറിക പള്ളിയില്‍ മോഷണം. നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് 2000 രൂപ മോഷ്ടിച്ചു. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. പളളി അധികൃതരുടെ പരാതിയെത്തുടര്‍ന്ന് തൊടുപുഴ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അടുത്തിടെ ബൈക്ക് മോഷണക്കേസുകളില്‍ പിടിയിലായ കൗമാരക്കാരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് ആക്ഷേപം. മൂന്ന് കൗമാരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ മോഷ്ടിച്ച ബൈക്കുമായി തൊടുപുഴ നഗരത്തിലൂടെ കറങ്ങി. വിവരം അറിഞ്ഞ് പോലീസ് എത്തിയപ്പോഴേയെക്കും ഇയാള്‍ മൂവാറ്റുപുഴയില്‍ ബൈക്ക്  ഉപേക്ഷിച്ച് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടിയിലായി. ഇയാളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.