തിരുവാഭരണ പാതയിലെവൃക്ഷങ്ങള്‍: സ്ഥല നിര്‍ണ്ണയം തുടങ്ങി

Thursday 18 May 2017 8:42 pm IST

പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവാഭരണ പാതയില്‍ തണല്‍ വൃക്ഷങ്ങള്‍, ഫലവൃക്ഷങ്ങള്‍, പൂമരങ്ങള്‍ എന്നിവ വച്ച് പിടിപ്പിക്കുന്ന പദ്ധതിയുടെ സ്ഥല നിര്‍ണ്ണയ പരിശോധന തുടങ്ങി. അയിരൂര്‍ ഗ്രാമ പഞ്ചായത്തിലെ നീലംപ്ലാക്കല്‍ ജംഗ്ഷനു് സമീപത്ത് തിരുവാഭരണ പാത തുടങ്ങുന്ന സ്ഥലത്ത് അയിരൂര്‍ വില്ലേജ് ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് തമ്പി, തിരുവാഭരണ പാത സംരക്ഷണ സമിതി വൈസ് ചെയര്‍മാന്‍ വി.കെ.രാജഗോപാല്‍, തിരുവാഭരണ പാത സംരക്ഷണ സമിതി കണ്‍വീനര്‍ രവി കുന്നയ്ക്കാട്ട് ,തുടങ്ങിയവര്‍ പങ്കെടുത്തു.