ഹോം » പ്രാദേശികം » വയനാട് » 

സിവില്‍ സര്‍വ്വീസ് വെട്ടിച്ചുരുക്കാനുള്ള നീക്കം ചെറുക്കും: എന്‍.രവികുമാര്‍

May 18, 2017

കല്‍പ്പറ്റ:സംസ്ഥാന സിവില്‍ സര്‍വ്വീസ് വെട്ടിച്ചുരുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കേരളാ എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് എന്‍.രവികുമാര്‍. സിവില്‍ സപ്ലൈസ്, പൊതുമരാമത്ത്, റവന്യൂ, ജലവിഭവം, വാണിജ്യനികുതി ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ തസ്തിക വെട്ടിക്കുറക്കുന്നതും നഗരാസൂത്രണം, നഗരവികസനം മുതലായ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് തദ്ദേശഭരണ വകുപ്പ് രൂപീകരിച്ച് അധികാര കേന്ദ്രീകരണം നടത്തുന്നതും ഇതിന്റെ ഭാഗമാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടുത്തി ജീവനക്കാരുടെ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പുന:ക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘടനയുടെ വയനാട് സിവില്‍സ്റ്റേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡണ്ട് ടി.അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഉമാശങ്കര്‍, ജില്ലാ പ്രസിഡണ്ട് വി.സി.സത്യന്‍, ജില്ലാ സെക്രട്ടറി രമേശന്‍ മാണിക്കന്‍, ബിനു കോറോത്ത്, ഒ.എം.ജയേന്ദ്രകുമാര്‍, എന്നിവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick