കടുത്തുരുത്തി: ഇസ്ക്കോണിന്റെ നേതൃത്വത്തിലുള്ള ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ പദയാത്രയ്ക്ക് കടുത്തുരുത്തി തളിയില്‍ മഹാദേവക്ഷേത്രത്തില്‍ സ്വീകരണം നല്കി.
നഗരസങ്കീര്‍ത്തനം, പൂജ, പ്രഭാഷണം, പ്രസാദ വിതരണം തുടങ്ങിയ ചടങ്ങുകള്‍ നടത്തി. രഥത്തില്‍ കൂടെ സഞ്ചരിക്കുന്നത് ശ്രീകൃഷ്ണ ഭഗവാന് മേയിച്ചു നടന്നിരുന്ന പരമ്പരയിലെ കാളകളാണ്. ഒരു ദിവസം കാളകള്‍ എട്ടുകിലോമീറ്റര്‍ മാത്രമേ സഞ്ചരിക്കുകയുളളുവെന്ന് രഥയാത്ര നയിക്കുന്ന അര്‍ജന്റീനക്കാരനായ മഹാരാജ് രൂപരഘുനാഥസ്വാമി പറഞ്ഞു.
ഇന്ന് 8 മണിക്ക് പദയാത്ര കടുത്തുരുത്തിയില്‍ നിന്ന് യാത്ര തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: