പെരുവ: സിപിഎമ്മിന്റെ അക്രമ രാഷ്ടീയത്തിനെതിരെ തെരഞ്ഞെടുപ്പുകളിലൂടെ മറുപടി നല്‍കുമെന്ന് സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ്. പെരുവയില്‍ മുളക്കുളം പഞ്ചായത്ത് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തകരെ ആക്രമിച്ച് ഇല്ലാതെയാക്കിയാല്‍ സിഎസ്ഡിഎസ് തകരുമെന്നാണ് സിപിഎം കരുതുന്നതെങ്കില്‍ അതു മലര്‍പ്പൊടിക്കാരന്റെ സ്വപനം പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു്. സിപിഎമ്മിന്റെ ശക്തി നഷ്ടപ്പെടുന്നുവെന്ന ഭയത്താലാണ് ഇക്കൂട്ടര്‍ വ്യാപക ആക്രമണങ്ങള്‍ നടത്തുന്നതെന്ന് കെ.കെ സുരേഷ് ആരോപിച്ചു. പ്രസിഡന്റ് വി.വി തമ്പി അദ്ധ്യക്ഷത വഹിച്ചു. എം.എസ് സജന്, ജോസ് പി. വര്‍ഗ്ഗീസ്, ജോസ് പനച്ചിക്കാട്, ഷിബു പാമ്പാടി, രാജു ജേക്കബ്ബ്, ചിത്ര വിശ്വന്, എ.ജെ. കുഞ്ഞുമോന്, പാപ്പച്ചന് പുളിയനാകുന്നേല് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: