കടുത്തുരുത്തി: കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ചു. കാര്‍യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.വ്യാഴാഴ്ച വൈകുന്നേരം കടുത്തുരുത്തി ചിറക്കുളത്തിന് സമീപമുളള കൊടുംവളവിലാണ് സംഭവം.കോട്ടയം ഭാഗത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ്സും എറണാകുളം സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.അപകടത്തെ തുടര്‍ന്ന് കോട്ടയം-എറണാകുളം റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കടുത്തുരുത്തി പോലീസും ഫയര്‍ഫോഴ്സു സ്ഥലത്തെത്തി ഇരുവാഹനങ്ങളും റോഡില്‍ നിന്നും നീക്കി ഗതാഗതം പുന:സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: