ഏഴുമാന്തുരുത്ത്: ഇടിമിന്നലേറ്റ് വീടിന്റെ തറയും ഭിത്തിയും പൂര്‍ണ്ണമായും തകര്‍ന്നു.ചാലിത്തറയില്‍ ജയന്റെ വീടാണ് ഇടിമിന്നലേറ്റ് തകര്‍ന്നത്. ബുധനാഴ്ച രാത്രി 10 മണിക്കാണ് സംഭവം.വീടിനുളളിലെ ഇലക്ട്രേണിക്സ് ഉപകരണങ്ങളും വയറിങും കത്തിനശിച്ചു. സംഭവം നടക്കുമ്പോള്‍ വീടിനുളളില്‍ ജയനും കുടുംബവും ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഏകദേശം അമ്പതിനായിരം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: