ഹോം » പ്രാദേശികം » കോട്ടയം » 

എരുമേലിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

May 18, 2017

എരുമേലി: എരുമേലിയില്‍ ഡെങ്കിപ്പനിയും മലേറിയയും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കി. പാക്കാനത്തും മുട്ടപ്പള്ളിയിലും ഫോഗിംഗ്, സ്‌പ്രേയിംഗ്, ഉറവിട നശീകരണം എന്നിവ ആരംഭിച്ചു. കഴിഞ്ഞ ദിവസം പാക്കാനം പ്രദേശത്ത് ആരോഗ്യവകുപ്പ് ജീവനക്കാരുടെ ടീം സന്ദര്‍ശനം നടത്തിയിരുന്നു. മേഖലയിലെ റബര്‍ തോട്ടങ്ങളില്‍ കൊതുകു നശീകരണം ഉറപ്പാക്കുന്നതിന് തോട്ടം ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മലേറിയ പിടിപെട്ടത് അന്യസംസ്ഥാന തൊഴിലാളി കുടുംബത്തിലെ കുട്ടിക്കാണ്. പനി ബാധിച്ചവര്‍ക്ക് രോഗം ഭേദമായനിലയിലാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick