ഹോം » കായികം » 

മോണാക്കോയ്ക്ക് ഫ്രഞ്ച് ലീഗ് കിരീടം

പ്രിന്റ്‌ എഡിഷന്‍  ·  May 19, 2017

മോണാക്കോ: ഫ്രഞ്ച് ലീഗില്‍ മോണാക്കോ കിരീടം നേടി. സെന്റ് എറ്റീനിയെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മോണാക്കോ ചാമ്പ്യന്മാരായത്. 17 വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് മോണാക്കോ കിരീടം ചൂടുത്തത്.

ടീനേജ് താരം കൈലിയന്‍ മാപ്പെയും വലെറെ ജര്‍മെയിനുമാണ് മോണാക്കോയുടെ ഗോളുകള്‍ നേടിയത്. മോണാക്കോയുടെ തുടര്‍ച്ചയായ 11-ാം വിജയമാണിത്. ഇതോടെ 92 പോയിന്റുമായി അവര്‍ ഒന്നാം സ്ഥാനത്തേയ്ക്ക് കയറി.

Related News from Archive
Editor's Pick