ഹോം » കായികം » 

റയലിന് ലാ ലിഗ കിരീടം; ഒരു പോയിന്റ് അകലെ

പ്രിന്റ്‌ എഡിഷന്‍  ·  May 19, 2017

മാഡ്രിഡ്: റയല്‍ മാഡ്രിഡിന് ലാ ലിഗ കിരീടം ഒരു പോയിന്റ് അകലെ. സെല്‍റ്റ വിഗോയെ തോല്‍പ്പിച്ച അവര്‍ പോയിന്റു നിലയില്‍ ബാഴ്‌സലോണയെ പിന്തളളി മുന്നില്‍ കയറി.അവസാന ലീഗ് മത്സരത്തില്‍ ഞായറാഴ്ച മലാഗയെ സമനിലയില്‍ തളച്ചാല്‍ അവര്‍ക്ക് കിരീടം ഉറപ്പാകും.

സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊണാള്‍ഡോയുടെ ഇരട്ട ഗോളാണ് റയിലിനെ കിരീടത്തിലേയ്ക്ക് അടുപ്പിച്ചത്. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് റയല്‍ സെല്‍റ്റയെ തോല്‍പ്പിച്ചത്. ഈ വിജയത്തോടെ അവര്‍ 37 മത്സരങ്ങളില്‍ 90 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.

ബാഴ്‌സലോണയാണ് രണ്ടാം സ്ഥാനത്ത്. അവര്‍ക്ക് 37 മത്സരങ്ങളില്‍ 87 പോയിന്റുണ്ട്.
ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ട്. അവസാനം മത്സരത്തിലും വിജയിക്കാനായി പൊരുതുമെന്ന് റൊണാള്‍ഡോ പറഞ്ഞു.

കായികം - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick