ഹോം » പ്രാദേശികം » കോഴിക്കോട് » 

അസാധു നോട്ട് പിടിച്ച സംഭവം: പോലീസ് കേസെടുത്തു

May 19, 2017

കോഴിക്കോട്: പിന്‍വലിച്ച 1.2 കോടി കറന്‍സി നോട്ടുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്തു. നോട്ടുമായി ഡിആര്‍ഐ സംഘത്തിന്റെ പിടിയിലായ തൃശൂര്‍ കാരുമാത്ര സ്വദേശി എന്‍.വി. സിറാജുദ്ദീന്‍, മറ്റു നാലുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ടൗണ്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണവും തുടങ്ങി.
കോഴിക്കോട് സിജെഎം ഒന്ന് കോടതിയില്‍ നിന്ന് അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അനുമതി ലഭിക്കുന്നതിനായി നേരത്തെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. പിന്‍വലിച്ച നോട്ടുകള്‍ കൈവശം വെക്കുന്നത് സംബന്ധിച്ച് പുതുതായി നിലവില്‍ വന്ന നിയമപ്രകാരമാണ് കേസെടുത്തത്. പിടിച്ചെടുത്ത പണത്തിന്റെ അഞ്ചിരട്ടി പിഴ കൊടുക്കണമെന്നാണ് പുതിയ നിമയത്തിലെ വ്യവസ്ഥ. ഇതിനുസരിച്ച് അഞ്ചു കോടിയിലധികം പിഴ കൊടുക്കേണ്ടിവരും.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick