ഹോം » ഭാരതം » 

അനധികൃത പണമിടപാട്: കാര്‍ത്തിക്കെതിരെ വീണ്ടും കേസ്

വെബ് ഡെസ്‌ക്
May 19, 2017

ന്യൂദല്‍ഹി: അനധികൃത പണിമടപാടുമായി ബന്ധപ്പെട്ട് മുന്‍ധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും കേസെടുത്തു.

പീറ്റര്‍ മുഖര്‍ജിയുടെ ഐഎന്‍എക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന് വിദേശനിക്ഷേപം സ്വീകരിക്കാനുള്ള അനുവാദം ലഭ്യമാക്കാന്‍ വഴിവിട്ട ഇടപെട്ട് കോഴ വാങ്ങിയതിന് സിബിഐ കഴിഞ്ഞ ദിവസം കേസ് എടുത്തിരുന്നു. പിന്നാലെ അതേ കേസിലാണ് അവിഹിത പണമിടപാടിന് എന്‍ഫോഴ്‌സ്‌മെന്റും കേസ് എടുത്തത്.

മണി ലോണ്ടറിങ്ങ് ആക്ട് പ്രകാരമാണ് നടപടി. കാര്‍ത്തി, പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. ഇവരുടെ സ്വത്ത് കണ്ടുകെട്ടാനും എന്‍ഫോഴ്‌സ്‌മെന്റ് നടപടി എടുക്കും.

അതിനിടെ തന്റെയും അച്ഛന്റെയും വസതികളിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡു നടത്തിയതിന്റെ പിന്നാലെ കാര്‍ത്തി ലണ്ടനിലേക്ക് പോയി.

നേരത്തെ നിശ്ചയിച്ച യാത്രയാണിതെന്നാണ് വിശദീകരണം. എന്നാല്‍ അറസ്റ്റു ഭയന്ന് മുങ്ങിയതാണെന്നാണ് ആരോപണം. കാര്‍ത്തിക്ക് യാത്രാ വിലക്കില്ല, ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് മടങ്ങും. പി.ചിദംബരം പറഞ്ഞു.

Related News from Archive
Editor's Pick