സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍

Friday 19 May 2017 3:40 pm IST

കൊല്ലം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭിക്കും. രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് അഡീഷന്‍, പുതുക്കല്‍ എന്നിവ. ഉദ്യോഗാര്‍ഥികള്‍ നേരിട്ട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകാതെ ംംം.ലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് വഴി നടത്താം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയതിനു ശേഷം അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍ നടത്തിയതിന്റെ ഏഴക്ക നമ്പര്‍ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിശ്ചിത തീയതിക്ക് മുമ്പ് സമര്‍പ്പിക്കണം.