ഹോം » കേരളം » 

രേഖകളില്ലാതെ കൊണ്ടുവന്ന കുട്ടികളെ തിരിച്ചയയ്ക്കുന്നു

വെബ് ഡെസ്‌ക്
May 19, 2017

പാലക്കാട്: ദല്‍ഹിയില്‍ നിന്നും രേഖകളില്ലാതെ കേരളത്തിലേക്ക് കൊണ്ടു വന്ന കുട്ടികളെ തിരിച്ചയയ്ക്കാന്‍ തീരുമനം. പാലക്കാട് മേനോന്‍പാറയിലെ ഗ്രേസ് കെയര്‍ മൂവ്‌മെന്റ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടു വന്നത്.

ഗ്രേസ് കെയര്‍ സ്ഥാപനത്തിന് അനാഥാലയം നടത്തുന്നതിനുളള ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്കുട്ടികളെ തിരിച്ചയയ്ക്കാന്‍ തീരുമാനിച്ചത്. ശിശു സംരക്ഷണ വകുപ്പും , ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുമാണ് കുട്ടികളെ തിരിച്ചയയ്ക്കുന്നത്.

സംഭവത്തില്‍ സ്ഥാപനത്തിലെ ഡയറക്ടര്‍ ഉള്‍പ്പടെ രണ്ടു പേര്‍ക്കെതിരെ  മനുഷ്യക്കടത്തിന് പോലീസ് കേസെടുത്തു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick