ഹോം » ഭാരതം » 

ഹുറിയത്ത് നേതാക്കള്‍ക്കെതിരെ എന്‍ഐഎ അന്വേഷണം

വെബ് ഡെസ്‌ക്
May 19, 2017

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളില്‍ നിന്ന് ഫണ്ട് വാങ്ങിയെന്ന കേസില്‍ ഹുറിയത്ത് നേതാക്കള്‍ക്കെതിരെ എന്‍ഐഎ അന്വേഷണം ആരംഭിച്ചു.

സയിദ് അലി ഗിലാനി, നയീം ഖാന്‍, ഗാസി ജാവേദ്, ഫറൂഖ് അഹമ്മദ് എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് എന്‍ഐഎ ചോദ്യം ചെയ്‌തെക്കുമെന്നാണ് സൂചന.

കശ്മീരില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിന് വേണ്ടി ലഷ്‌ക്കര്‍, ഹഫീസ് സയീദ് തലവനായ ജമാഅത്ത്-ഉദ്- ദവ എന്നീ സംഘടനകളില്‍ നിന്ന് ഹുറിയത്ത് നേതാക്കള്‍ ഫണ്ട് വാങ്ങിയെന്നാണ് കേസ്. ഭീകരരുമായുള്ള ഹവാല ഇടപാട് വഴിയാണ് ഹുറിയത്ത് നേതാക്കള്‍ക്ക് പണം ലഭിച്ചതെന്ന് എന്‍ഐഎയുടെ കണക്ക് കൂട്ടല്‍.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick