ഹോം » ഭാരതം » 

ഇന്ത്യ ആണവായുധം ഉണ്ടാക്കുന്നു: പാക്കിസ്ഥാന്‍

വെബ് ഡെസ്‌ക്
May 19, 2017

ഇസ്ലാമാബാദ്: സമാധാനപരമായ ആവശ്യങ്ങള്‍ക്ക് എന്ന പേരില്‍ ആണവവസ്തുക്കള്‍ സ്വന്തമാക്കി ഇന്ത്യ അവ ഉപയോഗിച്ച് ആണവായുധങ്ങള്‍ നിര്‍മ്മിക്കുകയാണെന്ന് പാക്കിസ്ഥാന്‍. ഇതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും പാക്ക് വിദേശ കാര്യവക്താവ് നഫീസ് സക്കറിയ പറയുന്നു.

ആണവ കരാറുകള്‍ വഴി ഇന്ത്യ കരസ്ഥമാക്കിയ ആണവഇന്ധനം, ഉപകരണങ്ങള്‍, സാങ്കേതിക വിദ്യ എന്നിവ ഉപയോഗിച്ച് ഇന്ത്യ ആണവായുധങ്ങള്‍ ഉണ്ടാക്കുകയാണ്. ഇത് അടിസ്ഥാനമുള്ള ആശങ്കയാണ്. ആണവവ്യാപനത്തിനിടയാക്കുന്നതാണ് ഇന്ത്യന്‍ നടപടി.

ഇത് തെക്കനേഷ്യന്‍ മേഖലയ്ക്ക് ആപത്താണ്.പാക്കിസ്ഥാന്റെ സുരക്ഷക്ക് ഭീഷണിയാണ്. തങ്ങളുടെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്നും സക്കറിയ പറയുന്നു.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick