ഹോം » കേരളം » 

കൊച്ചി മെട്രോയുടെ ഉദ്ഘാടന തിയതി നിശ്ചയിച്ചിട്ടില്ല

വെബ് ഡെസ്‌ക്
May 19, 2017

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടന തിയതി നിശ്ചയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ തെറ്റിദ്ധാരണ മൂലമാണ് മെയ് 30ന് ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മെട്രോ ഉദ്ഘാടനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രിയെയാണ് ക്ഷണിച്ചത്. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ തിരക്കിട്ട പരിപാടികള്‍ക്കിടയില്‍ മെട്രോ ഉദ്ഘാടനത്തിനായി സമയം മാറ്റി വയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി പ്രധാനമന്ത്രിയുടെ ഓഫീസുമായി സര്‍ക്കാര്‍ നിരന്തരബന്ധം പുലര്‍ത്തുന്നുണ്ട്. മെയ് മുപ്പതിന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടക്കുമെന്നുള്ളത് തെറ്റായ വാര്‍ത്തയാണ് – മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കെടുക്കാൻ തരത്തിലുള്ള ഒരു തിയതിക്കായുള്ള ശ്രമമാണ് ഇപ്പോൾ​ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയെ മെട്രോ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രസ്താവന നടത്തിയിരുന്നു.

Related News from Archive
Editor's Pick