ജസ്​റ്റിസ്​ കർണന്റെ ഹർജി നില നിൽക്കില്ല: സുപ്രീംകോടതി

Friday 19 May 2017 7:48 pm IST

ന്യൂദൽഹി: ​കോടതിയലക്ഷ്യ കേസിലെ തടവുശിക്ഷ പുന:പരിശോധിക്കണമെന്ന്​ ആവശ്യ​​പ്പെട്ട്​ ജസ്​റ്റിസ്​ സി.എസ്​ കർണൻ നൽകിയ ഹർജി ഫയലിൽ സ്വീകരിക്കാനാവില്ലെന്ന്​ സുപ്രീംകോടതി. മെയ്​ ഒമ്പതിനാണ്​​ സുപ്രീംകോടതി​ കർണന്​ ആറുമാസത്തെ തടവ്​ ശിക്ഷ വിധിച്ചത്​. ഇത്​ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​കർണൻ സുപ്രീംകോടതിയിൽ ഹർജി നൽകിയത്​. എന്നാൽ ഹർജി സ്വീകരിക്കാനാവില്ലെന്ന്​ സുപ്രീംകോടതി രജസ്​​ട്രി കർണ​ന്റെ അഭിഭാഷകനെ അറിയിക്കുകയായിരുന്നു. നേരത്തെ കർണ​ന്റെറ പുന:പരിശോധന ഹർജി ഉടൻ പരിഗണക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചിരുന്നു.