മലയോര ഹൈവേ നിര്‍മ്മാണം നേതാക്കളുടെ താത്പര്യത്തിനനുസരിച്ച്

Friday 19 May 2017 10:11 pm IST

ചെറുപുഴ: നിര്‍ദ്ദിഷ്ട മലയോര ഹൈവേ നിര്‍മ്മാണം അനിശ്ചിതമായി നീണ്ടുപോകുന്നതിനൊപ്പം ചില സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്-സിപിഎം നേതാക്കളുടെ ഇഷ്ടാനുസരണം 12മീറ്റര്‍ പോലും വീതിയില്ലാതെ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. ചെറുപുഴ ടൗണില്‍ ഓവുചാല്‍ നിര്‍മ്മാണം സ്ഥലത്തെ കോണ്‍ഗ്രസ് നേതാവിന്റെ ബാങ്കിന്റെ സേപ്റ്റിക് ടാങ്ക് സംരക്ഷിക്കുന്നതിനായി വീതി കുറച്ച് നിര്‍മ്മിക്കുകയാണ്. ഇവിടെ റോഡിന് ആവശ്യമായ വീതിയെടുത്തിട്ടില്ല. ഇതിനെതിരെ പരാതി ഉന്നയിച്ചവരെ പരിഹസിക്കുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. നൂറു കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന മലയോര ഹൈവേയ്ക്ക് ആവശ്യമായ വീതിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുള്‍പ്പെടെയുള്ള സംഘടനകള്‍ നിരന്തര സമരം നടത്തിയിട്ടും കോണ്‍ഗ്രസ് നേതാവ് ചെയര്‍മാനായുള്ള ബാങ്കിനെ സഹായിക്കുന്ന നിലപാടാണ് സ്ഥലത്തെ സിപിഎം നേതാക്കള്‍ക്കുമുള്ളത്.