ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

വേദകീര്‍ത്തി പുരസ്‌കാരം മേലേടം കൃഷ്ണന്‍ നമ്പൂതിരിക്ക്

May 19, 2017

ചാലക്കുടി: ഋഗ്വേദ പണ്ഡിതനും, തൃശ്ശൂര്‍ ബ്രഹ്മസ്വം മഠം അദ്ധ്യാപകനുമായിരുന്ന മേലൂര്‍ പടുതോള്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന വേദ കീര്‍ത്തി പുരസ്‌ക്കാരത്തിന് മേലേടം കൃഷ്ണന്‍ നമ്പൂതിരി അര്‍ഹനായതായി സംഘാടകര്‍ പറഞ്ഞു.11,111രൂപ ക്യാഷ് അവാര്‍ഡും,ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. 23ന് മേലൂര്‍ പടുതോള്‍ ഇല്ലത്ത് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ കഥകളി സംഗീതജ്ഞന്‍ മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി പുരസ്‌ക്കാരം സമ്മാനിക്കും.

Related News from Archive
Editor's Pick