ഹോം » പ്രാദേശികം » പാലക്കാട് » 

നിളക്ക് ആശ്വാസമായി മലമ്പുഴ വെളളം

May 19, 2017

കൂറ്റനാട് : മലമ്പുഴ വെളളം തുറന്നു ്‌വിട്ടതിനെ തുടര്‍ന്ന് വെളളിയാങ്കല്ല് റഗുലേറ്ററിന് താഴെ വരെ വെളളമെത്തി.
വ്യാഴാഴ്ച രാത്രിയും വെളളിയാഴ്ച പുലര്‍ച്ചെയുമായി പെയ്ത മഴയും നിളയില്‍ നീരൊഴുക്കിന് കാരണമായി. കുറ്റിപ്പുറം പാലത്തിന് താഴെയും വരണ്ട് കിടന്നിരുന്ന സ്ഥലങ്ങളില്‍ വെളളം നിറഞ്ഞിട്ടുണ്ട്. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ കണക്ക് പ്രാകരം രണ്ട് ദിവസം മുന്‍പ് വരെ 0.80 മീറ്റര്‍ വെളളമായിരുന്നു ഉണ്ടായിരുന്നത് ഇപ്പോഴത് 1.10 വരെയായി്.
ഭാരതപ്പുഴയുടെ ചില ഭാഗങ്ങളില്‍ കുഴിയായി കിടക്കുന്ന ഭാഗങ്ങളിലാണ് വെളളം നിറഞ്ഞ് നില്‍ക്കുന്നത.് വെള്ളിയാങ്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ മേല്‍ ഭാഗത്ത് വെള്ളം കുറഞ്ഞെങ്കിലും താഴ്ഭാഗത്ത് സുലഭമാണ്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

പാലക്കാട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick