ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

ടോള്‍ പ്ലാസ അധികൃതര്‍ക്ക് പരാതി നല്‍കി

May 19, 2017

പുതുക്കാട്: ദേശീപാത നന്തിക്കരയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ ടോള്‍ പ്ലാസ അധികൃതര്‍ക്കെതിരെ പുതുക്കാട് പോലീസില്‍ പരാതി നല്‍കി.
പറപ്പൂക്കര ഗ്രാമപഞ്ചായത്തംഗം കെ.എസ്. ജോണ്‍സണ്‍ ആണ് ടോള്‍ പ്ലാസ അധികൃതര്‍ക്കെതിരെ പരാതി നല്‍കിയത്. നന്തിക്കര സിഗ്നല്‍ ജംഗ്ഷന് സമീപം കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അപകടം.
അപകടത്തില്‍ ചെമ്പുചിറ മന്ദിരപ്പിള്ളി അമ്പാടത്ത് അയ്യപ്പന്‍ മകന്‍ അഖില്‍ (20), കുഞ്ഞാലിപ്പാറ താണിക്കല്‍ വീട്ടില്‍ സുബ്രഹ്മണ്യന്‍ മകന്‍ അരുണ്‍ (24) എന്നിവരാണ് മരിച്ചത്.
മുന്നൊരുക്കങ്ങളില്ലാതെ ടാറിംഗ് നടത്തിയത് മൂലം അറ്റക്കുറ്റപ്പണികള്‍ നടക്കുന്ന സമയത്ത് വാഹനങ്ങള്‍ തിരിച്ചു വിടുന്നതിനോ തെറ്റാ ദിശയിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് തടയുന്നതിനോ യാതൊരു ക്രമീകരണങ്ങളും ടോള്‍ അധികൃതര്‍ ചെയ്തിരുന്നില്ല.കുറുമാലി സെന്ററില്‍ നിന്നും തെറ്റായ ദിശയില്‍ വാഹനങ്ങള്‍ കടന്നു പോയത് നിയന്ത്രിക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നും ഇതുമൂലമുണ്ടായ അപകടത്തിലാണ് യുവാക്കളുടെ ജീവന്‍ നഷ്ടമായതെന്നും ടാറിംഗ് നടന്ന സ്ഥലത്ത് വാഹനങ്ങള്‍ തെന്നി അപകടമുണ്ടാകുന്നത് സ്ഥിരമാണെന്നും പരാതിയില്‍ പറയുന്നു.

Related News from Archive
Editor's Pick