ഹോം » പ്രാദേശികം » കോഴിക്കോട് » 

മുക്കത്ത് വീണ്ടും മോഷണം മൂന്ന് വീടുകളില്‍ നിന്ന് 14 പവനും 5000 രൂപയും കവര്‍ന്നു

May 19, 2017

മുക്കം: മുക്കം മേഖലയില്‍ വീണ്ടും മോഷണം. അഗസ്ത്യന്‍ മുഴിയിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്.
ഉല്‍പ്പുറത്ത് അബ്ദുല്‍ അസീസിന്റ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ഭാര്യയുടെ നാലേകാല്‍ പവന്‍ തൂക്കം വരുന്ന മാലയും 5000 രൂപയും അപഹരിച്ചു. ഇടവനം കുന്നത്ത് ഇ.കെ.ഹരിദാസന്റെ വീട്ടില്‍ നിന്ന് ഒന്‍പതേ മുക്കാല്‍ പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അപഹരിച്ചു.
സമീപത്തെ സി.കെ.മുഹമ്മദിന്റെ വീട്ടില്‍ മോഷണശ്രമവും നടന്നു. രാത്രി 12 മണിക്ക് ശേഷമാണ് മുഴുവന്‍ വീടുകളിലും മോഷണം നടന്നതെന്നാണ് നിഗമനം. ഉറങ്ങിക്കിടക്കുന്നവരുടെ ശരീരത്തില്‍ അണിഞ്ഞിരുന്ന ആഭരണങ്ങളാണ് അപഹരിക്കപ്പെട്ടത്.
ഒരു മാസം മുന്‍പ് കാരശേരി, കൊടിയത്തൂര്‍, കീഴുപറമ്പ് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ മോഷണം നടന്നിരുന്നു.
ഈ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. അതിനിടെയാണ് വീണ്ടും മോഷണം നടന്നത്.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick