പാരിസ്: വാനാക്രൈ പൂട്ടിയ ഫയലുകൾ മോചനദ്രവ്യം കൊടുക്കാതെ തുറക്കാനുള്ള പ്രോഗ്രാമുകള്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. വാനാകീ (WannaKey), വാനാകിവി (WannaKivi) എന്നിങ്ങനെ രണ്ടു പ്രോഗ്രാമുകൾ ഫ്രാൻസിൽ നിന്നുള്ള വിദഗ്ധർ വികസിപ്പിച്ചത്.
വാനാക്രൈ ബാധിച്ചെന്ന് അറിഞ്ഞശേഷം കംമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്തില്ലെങ്കിൽ മാത്രമേ ഈ സംവിധാനം ഉപയോഗിക്കാൻ കഴിയൂ.
ഡീക്രിപ്റ്റ് ചെയ്യാനുള്ള കോഡ് കമ്പ്യൂട്ടറിൽനിന്നു വീണ്ടെടുക്കുകയാണ് രീതി. പ്രത്യേകതരം പ്രൈവറ്റ് കീ ഉപയോഗിച്ചാണ് ഒരു കംപ്യൂട്ടറിലെ ഫയലുകൾ വാനാക്രൈ പൂട്ടുന്നത്. എൻക്രിപ്ഷനായി കംപ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന കീ അതിനുശേഷം അപ്രത്യക്ഷമാകും.
ഉപയോക്താക്കൾ കീ ഉപയോഗിച്ചു ഫയലുകൾ തിരിച്ചുപിടിക്കാതിരിക്കാനാണിത്.
തുറക്കണമെങ്കിലും ഇതേ കീ ആവശ്യമാണ്. കീ അപ്രത്യക്ഷമായാലും അതുമായി ബന്ധപ്പെട്ട ചില നമ്പറുകൾ കംപ്യൂട്ടറിനുള്ളിലുണ്ടാകുന്നതു പ്രയോജനപ്പെടുത്തി പുതിയ പ്രോഗ്രാമിന്റെ സഹായത്തോടെ കീ വീണ്ടെടുക്കുകയാണു ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: