ഏതന്‍സ്: ബീയര്കുപ്പികൊണ്ട് കോച്ചിന്റെ തലയ്ക്ക് ഏറുകിട്ടിയതിനെ തുടര്‍ന്ന് ഗ്രീസില്‍ ഫുട്ബോള്‍ മത്സരം ഉപേക്ഷിച്ചു. ഗ്രീക്ക് സൂപ്പര്‍ ലീഗില്‍ പനാത്തിനയ്ക്കോസും പിഎഒകെയും തമ്മിലുളള മത്സരമാണ് ഉപേക്ഷിച്ചത്.
പനാത്തിനയ്ക്കോസ് ഒരുഗോളിന് മുന്നിട്ടുനില്‍ക്കുമ്പോള്‍ ഇരു ടീമുകളിലെയും കളിക്കാര്‍ ഏറ്റുമുട്ടി.പിഎഒകെയുടെ മുന്നേറ്റനിരക്കാരന് ജോസ് എഞ്ചല്‍ ഗോളിയുടെ കൈകളില്‍ നിന്ന് പന്ത് തട്ടിക്കളയുകയും മറ്റൊരു കളിക്കാരനെ തളളുകയും ചെയ്തതാണ് പ്രശ്നമായത്.
കയ്യാങ്കളി ഉടനെ അവസാനിച്ചെങ്കിലും ആരാധകര്‍ കൈയില്‍ കിട്ടിയതൊക്കെ കളിക്കളത്തിലേക്ക് വലിച്ചെറിഞ്ഞു. ഒരു ആരാധകന് വലിച്ചെറിഞ്ഞ ബീയര്‍ കുപ്പി കോച്ചിന്റെ തലയ്ക്ക് കൊണ്ടു. തുടര്‍ന്ന് മത്സരം ഉക്ഷേിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: