കോട്ടയം: കൃഷിഭവന്‍വഴി കേരഫെഡ് തുടങ്ങിയ തേങ്ങ സംഭരണം നിര്‍ത്തിവച്ചത് പുനരാരംഭിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കുമരകം വടക്കുംഭാഗം നാളികേര ഉല്‍പ്പാദകസംഘം വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എബ്രഹാം കട്ടക്കയം അദ്ധ്യക്ഷത വഹിച്ചു. കെ.ജോണ്‍ മറ്റത്തില്‍ ഫെഡറേഷന് സെക്രട്ടറി ഇ.ടി.മോഹനന്, സി.കെ.രാജമോഹനന്, സാല്‍വിന്‍ കൊടിയന്തറ, ജോമോന് ചാലുങ്കല്‍, വിശ്വനാഥന് കദളിക്കാട്ട്മാലില്, വി.പി.ശശിധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എബ്രഹാം കട്ടക്കയം(പ്രസിഡന്റ്)കെ. ജോണ്‍(സെക്രട്ടറി), വി.പി.ശശിധരന്(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: