കോട്ടയം: തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാര്‍മഠത്തില്‍ പ്രസരം സംസ്കൃതസമാജത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്കൃതപഠനം പുതിയ ബാച്ച് ആരംഭിച്ചു. ഡോ.എസ്.രാധ ഉദ്ഘാടനവും ഡോ.സി.എന്‍.രത്നം മുഖ്യഭാഷണവും നിര്‍വഹിച്ചു. ഡോ.പി. വി.വിശ്വനാഥന് നമ്പൂതിരി, ഡോ.സി. ടി.ഫ്രാന്‍സിസ്, സി.പി.മധുസൂദനന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ശനിയാഴ്ചകളില്‍ നടക്കുന്ന ക്ലാസില്‍ പ്രഗത്ഭരായ അധ്യാപകര്‍ സംസ്കൃതം പഠിപ്പിക്കും. അക്ഷരം മുതല്‍ വിഭക്തി, കാവ്യം, വ്യാകരണം, സാഹിത്യം, തര്‍ക്കം, മീമാംസ, വേദാന്തം തുടങ്ങിയ ശാസ്ത്രങ്ങളും, സംസ്കൃതസാഹിത്യ ചരിത്രവും ദര്‍ശനങ്ങളും അമരകോശവും യഥാവിധി പഠിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: