ഹോം » വാര്‍ത്ത » ഭാരതം » 

കാസ്ക്കര്‍ വധശ്രമം; ഛോട്ടാരാജന്റെ സഹായി അറസ്റ്റില്‍

July 12, 2011

മുംബൈ: അധോലോകനായകന്‍ ദാവൂദ്‌ ഇബ്രാഹിമിന്റെ സഹോദരന്‍ ഇക്ബാല്‍ കാസ്ക്കറിന്റെ വസതിയ്ക്ക്‌ നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട്‌ ഛോട്ടാരാജന്റെ സഹായി ഡി. കെ. റാവുവിനെ അറസ്റ്റു ചെയ്‌തു.

ആക്രമണത്തില്‍ കാസ്ക്കറിന്റെ അംഗരക്ഷകന്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. മേയ് 17നാണ് മുംബൈയിലെ പാക്‌മോഡിയയിലുളള കസ്കറിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്. പെട്ടെന്നുണ്ടായ വെടിവയ്പില്‍ കസ്കറിന്റെ അംഗരക്ഷകനും ഡ്രൈവറുമായ ആരിഫ് സയിദ് അബ്ദു ബുഖ കൊല്ലപ്പെട്ടിരുന്നു.

കസ്കര്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു ആക്രമണം. സംഭവത്തില്‍ ഛോട്ടാരാജന്‍ ഗ്രൂപ്പിലെ ഷാര്‍പ്പ്‌ ഷൂട്ടര്‍ റഹ്‌മാന്‍ (27), സഹായി ആസിദ്‌ ജാന്‍ മുഹമ്മദ്‌ ഷെയ്ഖ്‌ (41) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്‌തിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick