തിരുവനന്തപുരം: പിണറായി സർക്കാർ തികഞ്ഞ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ തീർത്തും പരാജയമായി കാണാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
എടുത്തു പറയാവുന്ന ഒരു നേട്ടവും ഈ സര്‍ക്കാരിനില്ല. എല്ലാ അധികാരവും മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിക്കുന്ന സാഹചര്യമാണ് ഉള്ളത്. മന്ത്രിമാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മന്ത്രിസഭയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളാണ് എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നത്. അഴിമതിയില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണ്. ഇ.പി. ജയരാജന് മന്ത്രിസ്ഥാനം രാജിവച്ചത് അഴിമതി നടത്തിയതിനാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: