കണ്ണൂര്‍: രണ്ടും മൂന്നും വര്‍ഷ ഡിഗ്രി, പിജി ക്ലാസുകള്‍ ജൂണ്‍ ആദ്യാവാരം തുടങ്ങാനിരിക്കെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാസ് വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പാരലല്‍ കോളേജ് അസോസിയേഷന് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി കമ്മറ്റി ഉടന്‍ വിളിച്ചുചേര്‍ത്ത് പുതിയ പാസുകള്‍ വിതരണം ചെയ്യണമെന്നും അതുവരെ പഴയ പാസ്സില്‍ യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കെ.എന്‍.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. യു.നാരായണന്, രാജേഷ് പാലങ്ങാട്ട്, ടി.വി.രവീന്ദ്രന്, ബിന്ദു സജിത്ത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികളായി കെ.പി.ജയപാലന്, എം.വി.പുരുഷോത്തമന്, സി.അനില്‍ കുമാര്‍-രക്ഷാധികാരികള്‍, കെ.എന്‍.രാധാകൃഷ്ണന്-പ്രസിഡണ്ട്, കെ.യു.യതീന്ദ്രന്, കെ.പ്രകാശന്-വൈസ് പ്രസിഡണ്ടുമാര്‍, രാജേഷ് പാലങ്ങാട്ട്-സെക്രട്ടറി, ബിന്ദു സജിത്ത് കുമാര്‍-ജോയന്റ് സെക്രട്ടറി, ടി.വി.രവീന്ദ്രന്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: