പയ്യാവൂര്‍: ഇടിമിന്നലില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഇടിമിന്നലില്‍ കൊശവന് വയലിലെ തട്ടാപ്പറമ്പില്‍ വത്സ (55), വലിയപറമ്പില്‍ ദേവനന്ദ (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടി അമല ആശുപത്രിയിലും പെരുമ്പുന്ന ആശുപത്രിയിലും പ്രവേശിപ്പിച്ചു. കനത്ത കാറ്റിലും മഴയിലും തളിപ്ലാക്കല് പരമുവിന്റെ വീടിന്റെ ആസ്ബറ്റോസ് ഷീറ്റ് കാറ്റില്‍ നശിച്ചു. മങ്ങാട് മാധവന്, താളിപ്ലാക്കല് മോഹനന് എന്നിവരുടെ 200 ഓളം നേന്ത്രവാഴകളും കാറ്റില്‍ നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: