ഹോം » ലോകം » 

സ്ട്രോസ് കാനിന്റെ വാദം കേള്‍ക്കല്‍ നീട്ടി

July 12, 2011

ന്യൂയോര്‍ക്ക്: മാനഭംഗക്കേസില്‍ വിചാരണ നേരിടുന്ന മുന്‍ ഐ.എം.എഫ് മേധാവി സ്ട്രോസ് കാനിന്റെ വാദം കേള്‍ക്കല്‍ നീട്ടി. ഈ മാസം 18ന് തുടങ്ങാനിരുന്ന വാദം കേള്‍ക്കല്‍ ഓഗസ്റ്റ് ഒന്നിലേക്കാണു മാറ്റിയത്.

മാന്‍ഹാട്ടന്‍ ജില്ലാ അറ്റോര്‍ണിയും കാനിന്റെ അഭിഭാഷകനും ഇതു സംബന്ധിച്ചു ധാരണയിലെത്തി. കാനിനെതിരായ കേസില്‍ ഈ സമയപരിധിക്കുളളില്‍ ജില്ലാ അറ്റോര്‍ണിക്ക് ഉചിത തീരുമാനമെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

ന്യൂയോര്‍ക്കിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ജീവനക്കാരിയാണ് കാനിനെതിരേ മാനഭംഗക്കേസ് നല്‍കിയത്.

Related News from Archive
Editor's Pick