പുതുക്കാട്: കാഞ്ഞൂര്‍ റോഡില്‍ കോഴി അറവ് മാലിന്യം തള്ളുന്നത് സമീപവാസികളെയും വഴിയാത്രക്കാരെയും ദുരിതത്തിലായിരിക്കുകയാണ്.വീടുകളില്‍ നിന്നും കടകളില്‍ നിന്നുള്ള മാലിന്ന്യ ഇവിടെ തള്ളുന്നതെന്ന് പതിവായിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
റോഡിനോട് ചേര്‍ന്ന് സാമൂഹ്യവിരുദ്ധര്‍ മദ്യക്കുപ്പികള്‍ എറിഞ്ഞുടയ്ക്കുന്നത് സ്ഥിരമാണ്. പ്രദേശത്ത് പൊലീസ് പരിശോധന ഊര്‍ജിതമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സാമൂഹ്യ വിരുദ്ധരുടെ ശല്യത്തെ നേരിടാന്‍ രാത്രിക്കാലങ്ങളില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കാവലേര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: