കോട്ടമുറി: ശ്രീ അയ്യപ്പക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും പ്രതിഷ്ഠാദിന ഉത്സവവും 23 മുതല്‍ ജൂണ്‍ ഒന്ന് വരെ നടക്കും.
അമനകര പി. കെ. വ്യാസനാണ് യജ്ഞാചാര്യന്‍. 23 ന് വൈകിട്ട് ആറിന് യജ്ഞശാലയില്‍ പ്രതിഷ്ഠിക്കുവാനുള്ള വിഗ്രഹഘോഷയാത്ര.വൈകിട്ട് ഏഴിന് യജ്ഞശാലയില്‍ യജ്ഞവിഗ്രഹ പ്രതിഷ്ഠയും, ഭദ്രദീപപ്രകാശനവും തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമന്‍ കാളിദാസ ഭട്ടതിരിപ്പാട് നിര്‍വ്വഹിക്കും. 24 മുതല്‍ 28 വരെ എല്ലാ ദിവസവും രാവിലെ 9 ന് ഭാഗവത പാരായണം. 12 ന് പ്രഭാഷണം. ഉച്ചക്ക് ഒന്നിന് പ്രസാദമൂട്ട്. വൈകിട്ട് ഏഴിന് പ്രഭാഷണം. എന്നിവയുണ്ടാകും.
26 ന് വൈകിട്ട് അഞ്ചിന് ജ്ഞാനദായക മഹായജ്ഞം.27 ന് രാവിലെ 10 ന് മഹാമൃത്യജ്ഞയഹോമം.വൈകിട്ട് അഞ്ചിന് സര്‍വ്വൈശ്വര്യപൂജ. 29 ന് രാവിലെ 10 ന് നവഗ്രഹപൂജ.ഉച്ചക്ക് ഒന്നിന് പ്രസാദമൂട്ട് 30 ന് രാവിലെ ഏഴുമുതല്‍ പ്രതിഷ്ഠാദിന പൂജകള്‍. 12.30 ന് പ്രസാദമൂട്ട്. ജൂണ്‍ ഒന്നിന് രാവിലെ ആറിന് കളഭാഭിഷേകം, സര്പ്പത്തിന് നൂറും പാലും. വൈകിട്ട് ഏഴിന് ഗുരുതി എന്നിവയാണ് പ്രധാന പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: