കോഴിക്കോട്: വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലെ ഭാവി ഇടപെടലുകള്‍ ഭാവിയിലേക്കുള്ള നിക്ഷേപമെന്ന് മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ ജയകുമാര്‍. എം.കെ രാഘവന് എംപിയുടെ നേതൃത്വത്തില്‍ പ്ലസ് ടു പാസ്സായ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അനുമോദിക്കുകയും, മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്തുകയും ചെയ്യുന്ന ”വൈബ്രന്റ് കോഴിക്കോട്- 2017 ” ന്റെ ഉദ്ഘാടനം കോഴിക്കോട് ബിഇഎം സ്കൂളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.കെ. രാഘവന് എംപി വിജയികളായ കുട്ടികള്‍ക്ക് ഉപഹാരം വിതരണം ചെയ്തു. തുടര്‍ന്ന് എം.എന്‍. ചന്ദ്രന് നായര്‍, അഡ്വ: ടി സിദ്ധിഖ്, സെബാസ്റ്റ്യന്‍ ജോണ്‍, ടി. അശോക് കുമാര്‍, പറമ്പാട്ട് സുധാകരന്, ഒ.എം. രാജന്, എം. റിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: