ഏറ്റുമാനൂര്‍: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ വിമുഖത കാട്ടുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എന്‍ മോഹനന് ആരോപിച്ചു.
ബിഎംഎസ് മാഞ്ഞൂര്‍ പഞ്ചായത്ത് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാഞ്ഞൂര്‍ പഞ്ചായത്തു കമ്മറ്റി പ്രസിഡന്റ് വി.ആര്.ഗോപിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ മേഖല വൈസ് പ്രസിഡന്റ് ശിവന്‍കുട്ടി, രാജേഷ് നട്ടാശ്ശേരി,സി.കെ.രമേശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: