പാരീസ്: ഫ്രഞ്ച് ഫുട്ബോള്‍ ലീഗ് കിരീടം നേരത്തെ സ്വന്തമാക്കിയ മൊണാക്കൊ അവസാന കളിയും ജയിച്ച് ലീഗിലെ ഈ സീസണ് അവസാനിപ്പിച്ചു. അതേസമയം, രണ്ടാം സ്ഥാനക്കാരായ പാരീസ് സെന്റ് ജര്‍മന്‍ സമനിലയോടെ മടക്കം.
മൊണാക്കൊ 3-2ന് റെന്നസിനെ തോല്‍പ്പിച്ചപ്പോള്‍, സീനിനോടാണ് പാരീസ് സെന്റ് ജര്‍മന്‍ സമനില വഴങ്ങിയത് (1-). 38 കളിയില്‍ 30 ജയം, അഞ്ച് സമനില, മൂന്ന് തോല്‍വിയോടെ 95 പോയിന്റുണ്ട് മൊണാക്കൊയ്ക്ക്. പിഎസ്ജിക്ക് 27 ജയം, ആറ് സമനില, അഞ്ച് തോല്‍വി. ഈ ടീമുകള്‍ ചാമ്പ്യന്‍സ് ലീഗിനും യോഗ്യത നേടി.
മൂന്നാമതുള്ള നീസ് (78) ചാമ്പ്യന്‍സ് ലീഗിനായി പ്ലേ ഓഫ് കളിക്കും. നാലാമതെത്തിയ ഒളിമ്പിക് ലിയോണ്‍ (67) യുറോപ്പ ലീഗിനും യോഗ്യത നേടി. നാന്‍സിയും ബാസ്റ്റിയയും തരംതാഴ്ത്തപ്പെട്ടപ്പോള്‍, ലോറിയന്റിന് പ്ലേ ഓഫ് ജയിച്ചാല്‍ ലീഗില്‍ തുടരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: