മുംബൈ: ദക്ഷിണാഫ്രിക്കന്‍ താരം എ.ബി. ഡിവില്ലേഴ്സില്ലാത്ത ട്വന്റി20 ടീമോ? ഞെട്ടേണ്ട, ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ വെബ്സൈറ്റിന്റെ എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവനില്‍ ഡിവില്ലേഴ്സില്ല. പന്ത്രണ്ടാമനായാണ് ദക്ഷിണാഫ്രിക്കന്‍ താരത്തെ ഉള്‍പ്പെടുത്തിയത്.
എം.എസ്. ധോണി നയിക്കുന്ന ടീമില്‍ ഓപ്പണര്‍മാരായി ക്രിസ് ഗെയ്ലും വീരേന്ദര്‍ സെവാഗും എത്തും. വിരാട് കോഹ്ലി, സുരേഷ് റെയ്ന, രോഹിത് ശര്‍മ എന്നിവര്‍ ബാറ്റിങ് റോളില്‍. ഡാരന്‍ ബ്രാവൊ, സുനില്‍ നരെയ്ന്, ആര്. അശ്വിന്, ഭുവനേശ്വര്‍ കുമാര്‍, ലസിത് മലിംഗ എന്നിവര്‍ ബൗളിങ് വിഭാഗത്തില്‍.
ബ്രാവൊയെ ഓള്‍റൗണ്ടറായാണ് പരിഗണിച്ചത്. വെബ്സൈറ്റ് വായനക്കാരുടെ അഭിപ്രായം പരിഗണിച്ച് പതിനേഴംഗ പാനലാണ് ടീമിനെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: