തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സംന്യാസിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്കി.
പൊതുപ്രവര്ത്തകന് പായ്ച്ചിറ നവാസാണ് ഡിജിപി സെന്‍കുമാറിന് പരാതി നല്‍കിയത്.
സംഭവത്തിലെ ദുരൂഹതകളും ക്രിമിനല്‍ കുറ്റങ്ങളും അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ കഴിഞ്ഞ പത്ത് വര്‍ഷമായി പീഡനത്തിനിരയാകുന്ന പെണ്‍കുട്ടി മറ്റാരോടും ഇത് പറയാത്തതും നിയമവിദ്യാര്‍ത്ഥിനി ആയിരിക്കെ സംഭവം നിയമപരമായി നേരിടാത്തതെന്തെന്നതും അന്വേഷിക്കണം.
പീഡിപ്പിച്ചയാളിന്റെ ലൈംഗികശേഷി നടത്താതെ കേസ് കോടതിയില്‍ വിജയിക്കില്ല എന്ന് അറിയാവുന്ന നിയമ വിദ്യാര്‍ത്ഥിനി ലിംഗം ഛേദിച്ചത് എന്തിനാണെന്ന് കണ്ടെത്തണം. സംഭവം ദിവസം റെയില്‍വേസ്റ്റേഷനില്‍ നിന്ന് ഇയാളെ വീട്ടിലെത്തിച്ച പെണ്‍കുട്ടിയുടെ സഹോദരന് സംഭവ സമയവും മുറിയില്‍ തന്നെ ഉണ്ടായിരുന്നു.
സംഭവം നടക്കുമ്പോള്‍ വ്യാജ സന്യാസി നിലവിളിക്കാത്തതും ബഹളം ഉണ്ടാക്കാത്തതും തിരിച്ച് ആക്രമിക്കാത്തതും ദുരൂഹമാണ്. സംഭവത്തില്‍ സാമ്പത്തിക- ബാഹ്യഇടപെടലുകള്‍ ഉണ്ടോ എന്ന കാര്യവും അന്വേഷിക്കണമെന്നു പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: