കൊച്ചി: മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാലിന് ആരാധകരുടേയും സഹപ്രവര്‍ത്തകരുടേയും ആഹ്ലാദഭരിതമായ പിറന്നാള്‍ ആശംസകള്‍.
മോഹന്‍ലാലിന്റെ 57ാം പിറന്നാളാണ് ആഘോഷത്തോടെ കടന്നുപോയത്. ദക്ഷിണാഫ്രിക്കയില്‍ കുടുംബത്തോടൊപ്പം ഒഴിവുകാലം ആസ്വദിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട ലാലേട്ടന്.
മോഹന്‍ലാലിന് സഹപ്രവര്‍ത്തകര്‍ ജന്മദിനാംശസകള്‍ നേര്‍ന്നു. ഒരു ജന്മത്തില് മനുഷ്യന് കടന്നുപോകുന്ന എല്ലാ അനുഭവങ്ങളെയും വികാരങ്ങളെയും പ്രതിഫലിപ്പിക്കാന്‍ ഒപ്പുകടലാസു പോലെ ഒരാളെ തന്നതിനും തിളക്കമേറ്റി കാത്തു വയ്ക്കുന്നതിനും ഈശ്വരനും കാലത്തിനും നന്ദി പറയുന്നു എന്നാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഏറെ യാത്രചെയ്യുന്ന, വായിക്കുന്ന, എഴുതുന്ന, പര്‍വതങ്ങളെ പ്രണയിക്കുന്ന, ഋഷി തുല്യനായി ചിന്തിക്കുന്നയാളാണ് ലാലേട്ടന്.
ഇനിയുള്ള ജീവിതം മഞ്ഞണിഞ്ഞ ഹിമാലയ ശിഖരമെങ്കില്‍ അത് കീഴടക്കാനാകട്ടെ.. കാണാ ഭൂഖണ്ഡമെങ്കില് അങ്ങോട്ടുള്ള യാത്ര ഓരോ നിമിഷവും ആസ്വാദ്യകരമാകട്ടെ… കവിതയെങ്കില്‍ അതിന്റെ ഈണം എന്നും പ്രചോദിപ്പിക്കട്ടെ.. തപോവനമെങ്കില്‍ തടാക ശാന്തതയില്‍ സ്വസ്ഥമാകട്ടെ; എല്ലാ ആശംസകളും പ്രാര്‍ഥനകളും, മഞ്ജു തുടര്‍ന്നു.
മഞ്ജു വാര്യരും ഇന്ദ്രജിത്തും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ഇന്നലെ പുറത്തുവിട്ടു. ഹാപ്പിബെര്‍ത്ത് ഡേ എല്‍, എന്നാണ് പൃഥ്വിരാജ് കുറിച്ചത്. മോഹന്‍ലാലിനൊപ്പം പൃഥ്വിയും ഭാര്യ സുനിതയുമുള്ള ചിത്രവും ഇതിനൊപ്പം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: