കളമശ്ശേരി: കളമശ്ശേരിക്കടുത്ത് മേത്തര്‍ നഗറില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇന്നലെ രാവിലെ 11 .45മണിയോടെ ട്രാക്ക് പരിശോധനയ്ക്കിടെ കീമാന്‍ രാജേഷ് ചൗധരിയാണ് വിള്ളല്‍ കണ്ടെത്തിയത്. ഈ സമയം ബാംഗ്ലൂര്‍-എറണാകുളം ഐലന്റ്റ് എക്സ്പ്രസ് കടന്നു വരുന്ന സമയമായിരുന്നു. ഉടന്‍ കീമാന്‍ ലോക്കോ പൈലറ്റിന് അപായ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് വിള്ളല്‍ കണ്ടെത്തിയ ഭാഗത്തിന് ഏതാനും മീറ്റര്‍ അകലെ ട്രയിന്‍ നിര്‍ത്തി. റെയില്‍വേ ഉദ്യോഗസ്ഥരെത്തി ട്രാക്കിലെ വിള്ളല്‍ താല്കാലികമായി പരിഹരിക്കുകയും ഈ ഭാഗത്ത് ട്രെയിന്‍ വേഗത കുറച്ച് കടത്തിവിടുകയും ചെയ്തു. അടുത്ത ദിവസം ട്രാക്കിലെ വിള്ളല്പൂര്ണ്ണമായി പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: