കളമശ്ശേരി: കൊച്ചി മെട്രോയുടെ തൂണുകള്‍ക്കടിയില്‍ നിര്‍മ്മാണ സാമഗ്രികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. കളമശേരി നഗരസഭാ തിര്‍ത്തിയിലെ മെട്രോ തൂണുകള്ക്കടിയിലാണ് സാധന സാമഗ്രികള്‍ തുരുമ്പെടുത്ത് നശിക്കുന്നത്.
ഗര്‍ഡറുകളും തൂണുകളും സ്ഥാപിക്കാനുപയോഗിച്ച വലിയ ഇരുമ്പ് ഭാഗങ്ങളാണ് പലയിടത്തും കിടക്കുന്നത്. കളമശ്ശേരി മാലിന്യ നിക്ഷേപ കേന്ദ്രത്തിനലും കണ്ടെയ്നര്‍ റോഡിന്റ തുടക്കത്തിലുമാണ് ഇവ കൂട്ടിയിട്ടിരിക്കുന്നത്.
കളമശ്ശേരിയില്‍ മെട്രോ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് മാത്രമാണ് തൂണുകള്‍ക്കിടയില്‍ സൗന്ദര്യവല്‍ക്കരണം നടത്തിയിരിക്കുന്നത്. മറ്റിടങ്ങളില്‍ തൂണുകള്‍ക്കിടയിലുള്ള സ്ഥലം, നിര്‍മ്മാണം കഴിഞ്ഞ ശേഷം അങ്ങനെ തന്നെ കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: