തൊടുപുഴ: ഉപാധിരഹിത പട്ടയമെന്ന പേരില്‍ ജനങ്ങളെ കബളിപ്പിച്ച ഇടത് സര്‍ക്കാരിന്റെ നയം വഞ്ചനാപരമെന്ന് ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍. ധൃതി വച്ച്, നിയമങ്ങള്‍ ഒന്നും പാലിക്കാതെയാണ് പട്ടയമേള നടത്തയത്.
2010 ലെ സുപ്രീം കോടതി വിധി പോലും പാലിക്കാതെ നടത്തിയ പട്ടയമേള ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ അര്‍ഹതപ്പെട്ട പലര്‍ക്കും ഇനിയും പട്ടയം നല്‍കിയിട്ടില്ല.
മുന്‍ സര്‍ക്കാരുകളുടെ കാലത്ത് പട്ടയം ലഭിച്ച ഭൂമി എവിടെ എന്നറിയാതെ നിരവധി ആളുകളാണ് ഇന്നും തങ്ങളുടെ ഭൂമി തേടി ഓഫീസുകള്‍ കയറിയിറങ്ങുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 1977ന് മുമ്പ് കുടിയേറിയവര്‍ക്കെല്ലാം പട്ടയം നല്‍കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: