ന്യൂദല്‍ഹി: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് മാത്രമല്ല നല്ലവരായ എല്ലാവര്ക്കും ബിജെപിയിലേയ്ക്ക് സ്വാഗതമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. രജനി ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെയും പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി അമിത് ഷാ അറിയിച്ചു. ഒരു ചാനലിനോടാണ് അമിത് ഷാ ഈ കാര്യം വ്യക്തമാക്കിയത്.
രജനി പാര്‍ട്ടിയില്‍ വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ എപ്പോള്‍ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങണമെന്നുള്ളത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും അമിത് ഷാ വ്യക്തമാക്കി. എന്നാല്‍ ബിജെപിയിലേയ്ക്ക് ക്ഷണിക്കുന്നതിന്റെ ഭാഗമായാണ് രജനീകാന്തുമായി മോദി കൂടിക്കാഴ്ച നടത്തിയതെന്ന വാര്‍ത്ത അമിത് ഷാ നിരസിച്ചു.
അതിനിടെ ബിജെപിയിലേയ്ക്ക് ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളല്ല മോദിയും രജനീകാന്തും തമ്മില്‍ നടന്നതെന്ന് വെങ്കയ്യ നായിഡുവും പറഞ്ഞു. നല്ലൊരു നടനാണ് രജനി. മോദിയാണെങ്കില്‍ നല്ലൊരു നേതാവും. അങ്ങനെയെങ്കില്‍ രജനി മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ എന്താണ് തെറ്റെന്നും വെങ്കയ്യ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: