തിരുവനന്തപുരം: പുല്ലുവിളയില്‍ ഹര്‍ത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം നെരുവ് നായകളെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കഴിഞ്ഞ ദിവസം രാത്രി കടല്‍ത്തീരത്ത് വച്ചാണ് ജോസ്ക്ലിനെ തെരുവുനായകള്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്.
നാട്ടുകാരും മരണമടഞ്ഞയാളുടെ ബന്ധുക്കളും റോഡ് ഉപരോധിക്കുകയണ്. ഒരു വര്‍ഷത്തിനിടെ രണ്ടാമത്തെ ആളാണ് ഇവിടെ തെരുവുനായയുടെ കടിയേറ്റ് മരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് റോഡ് ഉപരോധിക്കുന്നത് അടക്കമുളള പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
തെരുവുനായ ശല്യം അതിരൂക്ഷമായ ഇവിടെ കഴിഞ്ഞ വര്‍ഷം ശിലുവമ്മ മരണമടഞ്ഞിരുന്നു. ശിലുവമ്മയുടെ ബന്ധുക്കള്‍ക്കൊപ്പം ആയിരുന്നു ജോസ്ക്ലിന് മത്സ്യബന്ധനം നടത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: