മുംബൈ: വിമാന യാത്രയിലെ ഇന്റർനെറ്റ് ഉപയോഗം ഓഗസ്റ്റ് മാസത്തോടെ യാഥാർത്ഥ്യമാകും. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അത് ലഭിച്ചാലുടൻ ഇത് യാഥാർഥ്യമാകുമെന്നും വ്യോമയാന ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടർ ജനറൽ ലളിത് ഗുപ്ത പറഞ്ഞു.
നിലവിൽ വൈ ഫൈ സംവിധാനമുള്ള അന്താരാഷ്ട വിമാനങ്ങൾ ഇന്ത്യക്ക് മുകളിലൂടെ പറക്കുമ്പോൾ വൈ ഫൈ ഓഫ് ചെയ്ത് വേണം പറക്കാൻ. സുരക്ഷാ കാരണങ്ങളാണ് ഇതിന് കാരണമായി ഇന്ത്യൻ വ്യോമയാന നേതൃത്വം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചയാണ് നടക്കുന്നത്. ചർച്ച വിജയിച്ചാൽ ഈ വർഷം തന്നെ വിമാനങ്ങളിൽ ഇത് ലഭ്യമാക്കി തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: