കാഠ്മണ്ഡു: എവറസ്റ്റില്‍ കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകന്റെ മൃതദേഹം കണ്ടെത്തി. ഇരുപത്തേഴുകാരനായ രവി കുമാറിന്റെ മൃതദേഹമാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.
ശനിയാഴ്ചയാണ് രവികുമാര്‍ ഉള്‍പ്പെടെ നാലു പേര് എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിനിടെ മരണമടഞ്ഞത്. രാവിലെയാണ് രവികുമാറിന്റെ മൃതദേഹം ഇവരെത്തേടിപ്പോയ ഷെര്‍പ്പമാര്‍ കണ്ടെത്തിയത്.
200 മീറ്റര്‍(650 അടി) ഉയരത്തില്‍ നിന്ന് രവികുമാര്‍ വീണതാകാമെന്ന് കരുതുന്നു. ഇവര്‍ ശനിയാഴ്ച 8850 അടി ഉയരത്തില്‍ വരെ എത്തിയിരുന്നു. പിന്നെ മടങ്ങുന്ന വഴിക്കാണ് ദുരന്തം. കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കക്കാരനും സ്ളൊവാക്ക്യക്കാരനും, ആസ്ട്രേലിയക്കാരനും മലകയറ്റത്തിനിടെ മരണമടഞ്ഞിരുന്നു. ഈ സീസണില്‍ ഇതുവരെ ആറുപേരാണ് എവറസ്റ്റില്‍ മരിച്ചത്. ഇത്തവണ 371 പേരാണ് എവറസ്റ്റ് കയറാന്‍ അനുമതി നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: