ന്യൂദല്‍ഹി: കല്ലേറില്‍ നിന്ന് രക്ഷ നേടാന്‍ സാഹിത്യകാരി അരുന്ധതി റോയിയെ ജീപ്പിനു മുന്നില്‍ കെട്ടണമായിരുന്നുവെന്ന് ബിജെപി എംപിയും സിനിമാ നടനുമായ പരേഷ് റാവല്‍. ജമ്മു കശ്മീരിലെ സൈന്യത്തിന്റെ നടപടിയെ പരാമര്‍ശിച്ച് ട്വിറ്ററിലൂടെയായിരുന്നു അഭിപ്രായം.
സംഭവത്തില്‍ വ്യപകമായ പ്രതിഷേധം ഉയര്‍ന്നു. അതേസമയം, ബിജെപി ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റാവലിന്റെ ട്വീറ്റിനു പിന്നിലെ പ്രകോപനം എന്തെന്നും വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: