തൊടുപുഴ: അരിക്കുഴയ്ക്ക് സമീപം കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റില്‍ കപ്പകൃഷി നശിച്ചു. പാര്‍വതി നിവാസിലെ എം എന്‍ രാഘവന് നായര്‍ പാട്ടത്തിനെടുത്ത് കൃഷിചെയ്ത സ്ഥലത്തെ കപ്പകൃഷിയാണ് നശിച്ചത്. ഒരേക്കറോളം സ്ഥലത്ത് 1100 ഓളം ചുവട് കപ്പകളാണ് രാഘവന് കൃഷിയിറക്കിയിരുന്നത്.
ഇതിലേതാണ്ട് പൂര്‍ണ്ണമായും കാറ്റ് നശിപ്പിച്ചു. അഞ്ചരമാസം വളര്‍ച്ചയെത്തിയ കപ്പതൈകളാണ് കാറ്റില്‍ നശിച്ചത്. നിരവധി കപ്പത്തണ്ടുകള്‍ ഒടിയുകയും കാറ്റ്പിടിച്ച് ചായുകയും ചെയ്തിട്ടുണ്ട്. സമീപത്തായി കൃഷി ചെയ്തിരുന്ന ഏതാനും വാഴകള്‍ക്കും, പന്തല്പാകി വളര്‍ത്തിയിരുന്ന പയര്ചെടിയ്ക്കും കാറ്റില്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. വായ്പയെടുത്തും കടംവാങ്ങിയും കൃഷിയിറക്കിയ കര്ഷകന് ഇനി എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്. വന്‍തുകയുടെ നാശമുണ്ടായതായാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: